ഇന്ത്യയുടെ ഇരട്ട ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍. യാനുസ് കുസിന്‍സ്‌കി മെമ്മോറിയല്‍ ജാവലിന്‍ ത്രോ പോരാട്ടത്തിലാണ് നീരജ് വീണ്ടും വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ 84.14 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് താരം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 86.12 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് സ്വര്‍ണം നേടിയത്.
തൂടര്‍ച്ചയായ 22-ാം മത്സരത്തിലാണ് താരം ഒന്നോ രണ്ടോ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. കരിയറിലാദ്യമായി 90 മീറ്ററെന്ന സ്വപ്‌ന ദൂരം താണ്ടി ദിവസങ്ങള്‍ക്കു ശേഷമാണ് ഈ നേട്ടം. ദോഹയില്‍ രണ്ടാം സ്ഥാനത്താണ് നീരജ് ഫിനിഷ് ചെയ്തത്. ജൂലിയന്‍ വെബര്‍ തന്നെയാണ് അവിടെയും ഒന്നാം സ്ഥാനത്തെത്തിയത്.
ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ തന്റെ മൂന്നാം ശ്രമത്തിലാണ് നീരജ് 90 മീറ്റര്‍ കടമ്പ പിന്നിട്ടത്. ഈ ശ്രമത്തില്‍ താരം 90.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞു. നീരജ് ആദ്യ ശ്രമത്തില്‍ 88.44 മീറ്ററാണ് പിന്നിട്ടത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിലാണ് 90.23 എത്തിയത്.