ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി രാജമലയിൽ നീലക്കുറിഞ്ഞി പൂത്തു

Jaihind Webdesk
Monday, September 3, 2018

പ്രളയത്തിലും മണ്ണിടിച്ചിലിലും സ്തംഭിച്ച ഇടുക്കിയിലെ ടൂറിസം മേഖലക്ക് വീണ്ടും ഉണർവേകുന്നു. മൂന്നാറിലെ രാജമലയിൽ നീലക്കുറിഞ്ഞി പൂത്തതാണ് വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷയേകുന്നത്.

ഒരിടവേളക്ക് ശേഷം മൂന്നാറിലെ രാജമലയിൽ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂത്ത് നിൽകുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനം മൂലം ഇടവിട്ടാണ് പൂക്കുന്നത്. അടുത്ത 10 ദിവസമെങ്കിലും തെളിഞ്ഞ കാലാവസ്ഥ ലഭിച്ചാൽ ഇവ കൂട്ടത്തോടെ പൂക്കാൻ തുടങ്ങും. ഒക്ടോബർ പകുതി വരെ നീലകുറിഞ്ഞി വസന്തം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ രാജമലയിലേക്ക് പ്രവേശിക്കാം.

എന്നാൽ രാജമലയിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകൾ തകർന്നത് മൂലം ഗതാഗതം പൂർണമായും പുന:സ്ഥാപിക്കാനാകാത്തതാണ് കാരണം. തേക്കടിയിൽ നിർത്തിവച്ചിരുന്ന ബോട്ടിംഗ് തുടങ്ങിയതും പൂജാ ദീപാവലി ദിനങ്ങളിൽ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിക്കാൻ കാരണമാകും

https://www.youtube.com/watch?v=LsQnleX2Prk