‘വിനയവും അടിമുടി ആത്മവിമർശനവും വേണം’; ചർച്ചയായി ബിനോയ് വിശ്വത്തിന്‍റെ കത്ത്

Jaihind Webdesk
Tuesday, June 25, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കമുള്ള സിപിഎം ഉന്നതർക്കെതിരെ ഒളിയമ്പുമായി സിപിഐ ബ്രാഞ്ച് സെക്രട്ടറിമാർക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ മാർഗ നിർദ്ദേശ കത്ത്. മുഖ്യമന്ത്രിയുടെ ശൈലിക്കും അസഹിഷ്ണുതയ്ക്കുമെതിരെ പരക്കെ വിമർശനം ഉയരുമ്പോഴാണ് വിനയവും കൂറും അടിമുതൽ മുടിവരെ ആത്മവിമർശനവും വേണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളും വിമർശനങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം സ്വന്തം പാർട്ടി സഖാക്കൾക്ക് കത്തെഴുതിയിരിക്കുന്നത്. പാർട്ടിയുടെ പ്രസിദ്ധീകരണമായ നവയുഗത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിമാർക്ക് നൽകിയ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.