ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ യുവജനങ്ങള്‍ക്കാവശ്യം തൊഴിലാണെന്നും എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/priyankagandhi/status/1303931079296864256
രാജ്യത്തെ യുവജനതയ്ക്ക് തൊഴില്‍ ആവശ്യമാണ്. അതിനാല്‍ റിക്രൂട്ട്‌മെന്റുകള്‍, പുതിയ ജോലികള്‍ക്കുള്ള അറിയിപ്പുകള്‍, ശരിയായ നിയമനപ്രക്രിയ, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയാണ് ആവശ്യമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുവജനതയെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. അവകാശങ്ങള്‍ക്ക് വേണ്ടി യുവജനത ശബ്ദം ഉയര്‍ത്തുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.