‘ദൃശ്യങ്ങള്‍ ചോർത്തിയത് ആരെന്ന് അറിയണം’; അതിജീവിത ഹൈക്കോടതിയില്‍

Jaihind Webdesk
Monday, June 20, 2022

High-Court-10

കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്രമ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അതിജീവിതയും ഹൈക്കോടതിയില്‍. കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്‍റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു.

കോടതിയിലെ മെമ്മറി കാര്‍ഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്തുപോയാല്‍ തന്‍റെ ഭാവിയെ ബാധിക്കുമെന്ന് അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നല്‍കി. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട്‌ കോടതിയില്‍ നല്‍കിയത് നിങ്ങള്‍ തന്നെയല്ലേയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ഹര്‍ജിയില്‍ വാദം നാളെയും തുടരും.