നെടുമുടി വേണു അന്തരിച്ചു; ഓർമയായത് അതുല്യനായ അഭിനയ പ്രതിഭ

Jaihind Webdesk
Monday, October 11, 2021

തിരുവനന്തപുരം: അതുല്യ നടന്‍ നെടുമുടി വേണു  അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഞ്ഞൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചിട്ടുണ്ട്.

ഭാര്യ: ടിആർ സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.