
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്ക്കു പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍, അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ മുദ്രവച്ച കവറില്‍ ഡിഎംഇക്ക് കൈമാറിയിരുന്നു.
റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പിന്റെ തുടര്‍നടപടികള്‍. ആരോപണ വിധേയയായ ഡോ ബിന്ദു സുന്ദറിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒയുടെ ആവശ്യം.