‘സർക്കാരിനെയും ഐ.ടി സെക്രട്ടറിയേയും വിശ്വസിച്ചത് എടുത്തു ചാട്ടമായിപ്പോയി’; സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ചതില്‍ ക്ഷമാപണം നടത്തി എൻ ഇ സുധീർ

സ്പ്രിങ്ക്‌ളര്‍ വിഷയം പുറത്തുവന്നയുടന്‍ സര്‍ക്കാരിനെ ന്യായീകരിച്ചതില്‍ ക്ഷമാപണം നടത്തി സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി യും എം പി യും, മന്ത്രിയും കമ്മ്യൂണിസ്റ്റ്‌ പാർട്ടി സ്ഥാപകരിൽ ഒരാളുമായ എൻ ഇ ബൽറാമിന്‍റെ അനന്തരവൻ എൻ ഇ സുധീർ. വിഷയത്തിൽ സർക്കാരിനെയും  ഐ.ടി സെക്രട്ടറി ശിവശങ്കരനെയും കണ്ണടച്ചു വിശ്വസിച്ചത് താന്‍ കാണിച്ച എടുത്തു ചാട്ടമായിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘വിഷയത്തിൽ നിലപാടെടുക്കുന്നതിലും അഭിപ്രായം രേഖപ്പെടുത്തുന്നതിലും ഞാൻ കുറെക്കൂടി ഗവേഷണവും കരുതലും എടുക്കണമായിരുന്നു. വിഷയത്തെ ഗൗരവത്തോടെ കാണുകയും എന്നെ തിരുത്താൻ ശ്രമിക്കുകയും ചെയ്ത സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഇതൊരു പാഠമായി എന്നോടൊപ്പമുണ്ടാവും’-  എൻ ഇ സുധീർ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സ്പ്രിഗ്ളർ വിഷയത്തിൽ സർക്കാരിനെയും ഏറെ അടുപ്പവും ബഹുമാനവുമുള്ള ഐ.ടി സെക്രട്ടറി ശിവശങ്കരനെയും കണ്ണടച്ചു വിശ്വസിച്ചത് ഞാൻ കാണിച്ച എടുത്തു ചാട്ടമായിപ്പോയി. ഈ വിഷയത്തിൽ നിലപാടെടുക്കുന്നതിലും അഭിപ്രായം രേഖപ്പെടുത്തുന്നതിലും ഞാൻ കുറെക്കൂടി ഗവേഷണവും കരുതലും എടുക്കണമായിരുന്നു. വിഷയത്തെ ഗൗരവത്തോടെ കാണുകയും എന്നെ തിരുത്താൻ ശ്രമിക്കുകയും ചെയ്ത സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഇതൊരു പാഠമായി എന്നോടൊപ്പമുണ്ടാവും.  എല്ലാ അധികാരികൾക്കും രഹസ്യ അജണ്ടകളുണ്ടാവാനിടയുണ്ട് എന്ന പാഠവും ഇതോർമ്മിപ്പിക്കുന്നു. ഇവിടെ ആരാണ് പ്രതി എന്നേ ഇനി അറിയാനുള്ളൂ. അവരത് ദുരുദ്ദേശത്തോടെ ചെയ്തതാണോ എന്നും.
തിരുത്തുന്നതും തിരുത്താൻ പ്രേരിപ്പിക്കുന്നതും ഉയർന്ന ജനാധിപത്യ രീതിയാണ്. ക്ഷമാപണത്തോടെ …
എൻ.ഇ. സുധീർ
ഏപ്രിൽ 13, 2020

Comments (0)
Add Comment