ബീഹാർ സർക്കാർ രൂപീകരണം : എൻ.ഡി.എ യോഗം ഇന്ന്; തെരഞ്ഞടുപ്പ് ഫലം ചോദ്യം ചെയ്ത് മഹാസഖ്യം കോടതിയിലേക്ക്

Jaihind News Bureau
Friday, November 13, 2020

ബീഹാറിൽ സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് എൻ.ഡി.എ യോഗം ചേരും. നിതീഷ് കുമാറിന്‍റെ വസതിയിലാണ് യോഗം ചേരുക. സുപ്രധാന വകുപ്പുകൾ വേണമെന്ന ആവശ്യം ബിജെപി യോഗത്തിൽ ഉന്നയിക്കും. അതേസമയം, തെരഞ്ഞടുപ്പ് ഫലം ചോദ്യം ചെയ്ത് മഹാസഖ്യം കോടതിയിലേക്കെന്നാണ് സൂചന.