എൻസിപി കേരള ഘടകത്തിൽ ഭിന്നത ശക്തം; ടി.പി. പീതാംബരൻ മാസ്റ്റർ, മാണി സി. കാപ്പന്‍ എന്നിവർ ശരദ് പവാറുമായി ചർച്ച നടത്തുന്നു

Jaihind News Bureau
Thursday, January 7, 2021

എൻസിപി കേരള ഘടകത്തിൽ ഭിന്നത ശക്തമായിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനു പിന്നാലെ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്ററും മാണി സി. കാപ്പനും അടക്കമുള്ളവർ പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി ചർച്ച നടത്തുന്നു. കേരള കാര്യത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കാതിരുന്ന പവാർ, ഇന്ന് പീതാംബരനും കാപ്പനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം അറിയിച്ചേക്കും. നേരത്തെ ശശീന്ദ്രൻ നടത്തിയ ചർച്ചയിൽ കേരളത്തിലെ സാഹചര്യങ്ങൾ പവാറിനെ അറിയിച്ചിരുന്നു. എന്നാൽ ഇടത് മുന്നണിയിൽ തുടരുമെന്നതിൽ പവാർ ഉറപ്പ് നൽകിയില്ല.