ബിനീഷ് കോടിയേരി എന്‍സിബി കസ്റ്റഡിയില്‍

Jaihind News Bureau
Tuesday, November 17, 2020

ബെംഗലൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. ബെംഗലൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഈ മാസം 20 വരെ ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടത്.

എന്‍സിബി അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ബെം​ഗളൂരുവിലെ പരപ്പന അ​ഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ബിനീഷ്. കേസിലെ മുഖ്യപ്രതിയും ബിനീഷിന്‍റെ സുഹൃത്തുമായിരുന്ന മുഹമ്മദ് അനൂപിനെ നേരത്തെ തന്നെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.

നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും.