കേന്ദ്ര ബജറ്റിലെ വിവേചനം: നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, July 23, 2024

 

ന്യൂഡല്‍ഹി: നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. മോദി സർക്കാരിന്‍റെ കേന്ദ്ര ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കേന്ദ്രസര്‍ക്കാര്‍ പാലിക്കേണ്ട ഫെഡറലിസത്തിന്‍റെയും നീതിയുടെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ബജറ്റില്‍ പ്രതിഫലിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ്  കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാർ ജൂലൈ 27ന് നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ നിലപാട് ഭരണഘടനാ തത്വങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ്. ഈ ഭരണകൂടത്തിന്‍റെ വിവേചനപരമായ മുഖം മറയ്ക്കാന്‍ മാത്രം രൂപകല്‍പ്പന ചെയ്ത ഒരു പരിപാടിയില്‍ പങ്കെടുക്കില്ലെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.