ജീവനക്കാരെ നാട്ടിലെത്തിക്കാനായി ചാർട്ടേഡ് വിമാനങ്ങള്‍ ഏർപ്പെടുത്തി എൻ.ബി.ടി.സി ഗ്രൂപ്പ്

Jaihind News Bureau
Monday, June 15, 2020

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജീവനക്കാരെ നാട്ടിലെത്തിക്കാനായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി എൻ.ബി.ടി.സി ഗ്രൂപ്പ്. ജീവനക്കാരിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ, പ്രായാധിക്യമുള്ളവർ, ജോലി രാജിവെച്ച് മടങ്ങുന്നവർ തുടങ്ങിയവർക്ക് വേണ്ടിയാണ് കമ്പനി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്.

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെത്തി. ഇനിയും ഒമ്പതിലേറെ വിമാനങ്ങൾ ജീവനക്കാരെ നാട്ടിലെത്തിക്കാനായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും എൻ.ബി.ടി.സി മാനേജ്‌മെന്‍റ് അറിയിച്ചു. 1750 ലേറെ ജീവനക്കാരെയാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.