നവകേരള സദസ് മുഖ്യമന്ത്രിക്കും സർക്കാറിനും വേണ്ടി നടക്കുന്ന പിആർ വർക്ക് മാത്രം: എം.എം. ഹസന്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാറിനും വേണ്ടി നടക്കുന്ന ഒരു പിആർ വർക്ക് മാത്രമാണ് നവകേരള സദസെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. കേവലം രാഷ്ട്രീയ പ്രചാരണവേദിയായി ഇതു മാറിയെന്നും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമർശിക്കാനാണ് മുഖ്യമന്ത്രി പരിപാടിയിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേവലം വിമർശനസദസായി ഇത് മാറിക്കഴിഞ്ഞു. ബഹിഷ്കരിക്കാൻ ഉള്ള യുഡിഎഫ് തീരുമാനം വളരെ ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment