ക്ഷണിക്കാത്ത ചടങ്ങിന് ദിവ്യ എത്തിയത് കരുതിക്കൂട്ടി ചീത്ത പറയാന്‍

Jaihind News Bureau
Saturday, March 8, 2025

യാത്രയയപ്പ് ചടങ്ങില്‍ എഡിഎം നവീന്‍ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. ദിവ്യയുടെ കരുതിക്കൂട്ടിയുള്ള നീക്കം സാധൂകരിക്കുന്ന മൊഴികള്‍ ലഭിച്ചതായും റിപ്പോര്‍ട്ടു പറയുന്നു. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചതായിട്ടാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് മൊഴി ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

വിവാദ യാത്രയപ്പില്‍ നവീന്‍ ബാബുവിനെ പി പി ദിവ്യ പരസ്യമായി അധിക്ഷേപിക്കകയായിരുന്നു. അന്ന് ദിവ്യ പ്രസംഗം തുടങ്ങുന്നതു തന്നെ കലക്ടറേറ്റിലേക്ക് വഴി പോകുന്നതിന്റെ ഇടക്കു ചടങ്ങിലേയ്ക്ക് എത്തി എന്നാണ് . ഇതു വഴി പോയപ്പോള്‍ ഇങ്ങിനെയൊരു യാത്രയപ്പ് നടക്കുന്നുണ്ടെന്ന് മനസ്സിലായതെന്നായിരുന്നു ദിവ്യയുടെ പ്രസംഗം. യാത്രയപ്പ് നടന്ന 14 ന് രാവിലെ ഒരു പരിപാടിക്കിടെ കണ്ണൂര്‍ കലക്ടറോട് ദിവ്യ നവീന്‍ബാബുവിന്റെ പറ്റി ആരോപണം ഉന്നയിക്കുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തിയതായി വിവരമുണ്ടെന്ന് അറിയിച്ചു. പരാതിയുണ്ടെങ്കില്‍ തരാനാവശ്യപ്പെട്ടപ്പോള്‍ തെളിവ് തന്റെ പക്കലില്ലെന്നാണ് ദിവ്യ മറുപടി നല്‍കിയത്. ഉച്ചയോടെ ദിവ്യയുടെ സഹായി കലക്ടറുടെ സഹായിയെ ഫോണില്‍ വിളിച്ച് ചടങ്ങ് തുടങ്ങിയോ എന്ന് അന്വേഷിച്ചു.ഇത് നാലുതവണ ആവര്‍ത്തിച്ചു. പിന്നീട് ദിവ്യതന്നെ നേരിട്ട് കലക്ടറെ വിളിച്ച ശേഷം ചടങ്ങിന് എത്തുമെന്ന് പറയുന്നു. ദിവ്യ മാത്രമല്ല, ദിവ്യ ആവശ്യപ്പെട്ടത് അനുസരിച്ച് പ്രാദേശിക ചാനലായ കണ്ണൂര്‍ വിഷന്‍ പ്രതിനിധികളും ക്യാമറയുമായെത്തി. ദിവ്യ പറഞ്ഞത് കൊണ്ട് മാത്രമാണ് ഷൂട്ട് ചെയ്യാനെത്തിയതെന്നാണ് കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ ഇതിലൂടെ തെളിയുന്നത് നവീന്‍ ബാബുവിനെ ആക്ഷേപിക്കാന്‍ പിപി ദിവ്യ വലിയ ആസൂത്രണം നടത്തിയെന്നാണ് . എന്നാല്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല. പെട്രോള്‍ പമ്പിന്റെ അനുമതിയില്‍ ഒരു കാലതാമസവും ഉണ്ടാക്കിയിട്ടുമില്ലെന്ന് റിപ്പോര്‍ട്ടു പറയുന്നു.