നിങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല ; നവകേരള സദസിലെ പരാതികള്‍ക്ക് റെഡിമെയ്ഡ് മറുപടി

Monday, December 11, 2023

നവ കേരള സദസിലെ പരാതികൾക്ക് റെഡി മെയ്ഡ് മറുപടി.പരാതി സമര്‍പ്പിച്ചവർക്ക് നൽകാൻ കോഴിക്കോട്ടെ സര്‍ക്കാര്‍ ഓഫീസുകൾക്ക് ഒരേ മറുപടി തയ്യാറാക്കി നൽകി തദ്ദേശ സ്വയം ഭരണ വകുപ്പ്. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല എന്ന് പരാതിപെട്ടവർക്ക് താങ്കൾ അപേക്ഷ സമർപ്പിച്ചില്ല എന്നാണ് മറുപടി.പഞ്ചായത്തിലെ പ്രശ്നങ്ങൾ പരാതിയിൽ ഉന്നയിച്ചവർക്ക് ഗ്രാമസഭയിൽ പ്രശ്നം അവതരിപ്പിക്കാനാണ് നിർദ്ദേശം.നവകേരള സദസിലെ ജില്ലാതല പരാതികള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ഈ പ്രഹസന മറുപടി. നവകേരള സദസിനെ ഒരു പ്രചരണ പരിപാടിക്കപ്പുറം സര്‍ക്കാര്‍ കാണുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ശരിവക്കുന്ന രീതിയിലാണ് ഈ റെഡിമെയ്ഡ് മറുപടി. നേരത്തേ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതി കണ്ണൂര്‍ കോര്‍പറേഷിനലേക്ക് അയച്ചതും വിവാദമായിരുന്നു.