നവകേരള സദസ് ജനങ്ങളെ കബളിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന പാഴ്‌വേല: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, November 20, 2023

 

തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി നടത്തുന്ന പാഴ്‌വേലയാണ് നവകേരള സദസെന്ന്
കോണ്‍ഗ്രസ് പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയുടെ ഉൽപ്പന്നമാണ് നവകേരള സദസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന്‍റെ പാർട്ടി മേളയായി ഇതു മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിക്കുവാനുള്ള വേദിയാക്കി മാത്രം ഇതിനെ മാറ്റുകയാണ്. നവകേരള സദസിന്‍റെ മറവില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വൻ പണപ്പിരിവ്  നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.