തിരുവനന്തപുരത്ത് നവകേരള ബസ് കടന്നുപോകുന്ന വഴികളില്‍ അക്രമം തീര്‍ത്ത് യാത്രയുടെ അകമ്പടി സംഘം. കാട്ടാക്കടയില്‍ കരിങ്കൊടി കാട്ടിയവരെ മര്‍ദിച്ചതിന് പിന്നാലെ ആര്യനാട് പോസ്റ്ററുകള്‍ നശിപ്പിച്ചു. നവകേരള സദസിന്റെ ടീ ഷര്‍ട്ട് ധരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംഘത്തിലുള്ളത്. കാട്ടാക്കടയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ പിന്തുടര്‍ന്നായിരുന്നു അതിക്രമം. ഡിവൈഎഫ്‌ഐക്കാരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം വിജയിച്ചില്ല. . മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആര്യനാട് ഐടി സ്‌കൂളിനടുത്തുള്ള കെഎസ്യു കൊടിതോരണങ്ങളും ഇതേസംഘം നശിപ്പിച്ചു.തടയാനെത്തിയ പോലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.