അബുദാബി : എമിറേറ്റിന്‍റെ കടല്‍ത്തീരത്ത് പ്രകൃതി വാതക വിഭവങ്ങള്‍ കണ്ടെത്തുമെന്ന് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയായ അഡ്നോക് അറിയിച്ചു. 1.5 മുതല്‍ 2 ട്രില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വരെ അസംസ്‌കൃത വാതകം നിലവില്‍ ഉണ്ടെന്നും അഡ്‌നോക് വ്യക്തമാക്കി.
അബുദാബിയുടെ ഓഫ്ഷോര്‍ പര്യവേഷണ മേഖലയില്‍ നിന്നുള്ള ആദ്യത്തെ കണ്ടെത്തലാണിത്. യുഎഇ വ്യവസായ അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക് മാനേജിംഗ് ഡയറക്ടറുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ ആണ് ഇക്കാര്യം അറിയിച്ചത്.