വോട്ടര്‍ പട്ടികയില്‍ രാജ്യവ്യാപകമായി തിരിമറി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃശൂരിലെ വോട്ടര്‍ പട്ടിക അട്ടിമറിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു. സംഘടിതമായ കുറ്റകൃത്യമാണ് നടന്നത്. വിഷയത്തില്‍ സുരേഷ് ഗോപിയും ബിജെപിയും ഉത്തരം പറയണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി രാജ്യ വ്യാപകമായി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. സുരേഷ് ഗോപിക്കും പാര്‍ട്ടിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ട്. ജനഹിതത്തെ ആട്ടിമറിക്കുന്ന നടപടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷന് വലിയ പങ്കാളിത്തമാണ് ഈ അട്ടിമറിയില്‍ ഉള്ളത്. കുറ്റകരമായ പിഴവുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം രാജ്യത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് കേരളത്തില്‍ ഗവര്‍ണര്‍ നടപ്പാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നതെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ പ്രതിഷേധം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. വി സി നിയമനത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും ചങ്കുറപ്പോടെ ഗവര്‍ണര്‍ ചെയ്യുന്നത് തെറ്റാണെന്ന് പറയണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.