കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം; കെപിസിസിയുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

Jaihind Webdesk
Wednesday, December 18, 2024

തിരുവനന്തപുരം :ഗൗതം അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക-ഓഹരി ക്രമക്കേട്,കള്ളപ്പണം വെളുപ്പിക്കല്‍ അഴിമതി, വഞ്ചന എന്നിവയില്‍ അന്വേഷണം നടത്താനും മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാന കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്.

പ്രതിഷേധമാര്‍ച്ച് രാവിലെ മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും.കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെ.മുരളീധരന്‍, കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.