കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയപണിമുടക്ക് കൊച്ചിയില്‍ പൂര്‍ണ്ണമാണ്. കൊച്ചിയിലെ വ്യാപാരികളും പൊതുജനങ്ങളും ദേശീയ പണിമുടക്കിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസുകള്‍ നടത്തി.ജില്ലയില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ ജോലിക്കെത്തിയവരേയും കടകള്‍ തുറന്നവരേയും സിപിഎം പ്രവർത്തകർ ശാരീരികമായി നേരിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട് .
കൊച്ചി
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് അര്‍ദ്ധരാത്രിവരെ തുടരും. കൊച്ചിയില്‍ മെട്രോയും വാട്ടര്‍ മെട്രോയും ഒഴികെ പൊതുഗതാഗത സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല. അവശ്യ സര്‍വീസുകളെയും മെഡിക്കല്‍ ഷോപ്പുപോലുള്ള അവശ്യ സ്ഥാപനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.KSRTC യും സ്വകാര്യബുസുകളും സര്‍വീസ് നടത്തിയില്ല. കൊച്ചിയിലെ വ്യാപാരിവ്യവസായികള്‍ക്കും പൊതുജനങ്ങള്‍ക്കും പണിമുടക്കിനോട് അനുകൂല നിലപാടാനുള്ളത്.ദേശീയ പണിമുടക്കിന്റെ ഭാഗമായി യുഡിടിഎഫിന്റെ നേത്രത്വത്തില്‍ നടത്തിയ പ്രതിഷേധം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. മുതലാളിമാര്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലേബര്‍ കോഡ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സതീശന് പറഞ്ഞു
INTUC ഉള്‍പ്പെടെയുള്ള 10 ഓളം സംഘടനകലാണ് കേരളത്തില്‍ പണിമുടക്ക് നടത്തുന്നത്. മിനിമം വേതനം 26,000ആക്കുക,പെന്ഷന് 9000 ആക്കുക,കേന്ദസര്‍ക്കാര്‍ പ്രഖ്യാപിച്ച ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക മുതലായ 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പണിമുടക്ക്. പ്രധാനമായും കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെയാണ് പ്രതിഷേധം. വര്‍ഷങ്ങളായി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ലേബര്‍ കോഡെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം.
കോഴിക്കോട്
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോഴിക്കോട്ടും തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുകയാണ്. വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും വ്യാപാരികളും പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. കോഴിക്കോട് മുക്കത്ത് സമര അനുകൂലികള്‍ ബാങ്ക് അടപ്പിച്ചു. മുക്കം മാളും പ്രവര്‍ത്തകര്‍ അടപ്പിച്ചിട്ടുണ്ട്.
പാവങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസുകള്‍ നടത്താനിരുന്ന ബസ്സുകള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടും ബസ് സര്‍വീസുകള്‍ നടത്താനാവാതെ വലിഞ്ഞിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍. പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ സര്‍വീസ് നടത്താമെന്നും അവര്‍ പറയുന്നു. മണിക്കൂറുകളോളം ആണ് ദൂരം വഴി പോവാന്‍ ഉള്ളവര്‍ ബസിനായ് കാത്തു നില്‍ക്കുന്നത്.
സര്‍വകലാശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനം, പാല് വിതരണം തുടങ്ങിയ അവശ്യസര്‍വീസുകളെ പണി മുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പണി മുടക്ക് പരിപൂര്‍ണമാണ്