എം.ശ്രീശങ്കർ ഉൾപ്പടെ 26 പേർക്ക് അർജുന പുരസ്കാരം അവാർഡ്; മുഹമ്മദ് ഷമിക്കും പുരസ്കാരം

Jaihind Webdesk
Wednesday, December 20, 2023

രാജ്യത്തെ ഈ വർഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോങ് ജംപ് താരം എം.ശ്രീശങ്കർ ഉൾപ്പടെ 26 പേർക്ക് അർജുന അവാർഡ്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും പുരസ്കാരമുണ്ട്. ബാഡ്മിന്‍റൺ താരങ്ങളായ സാത്വിക് സായിരാജ് രങ്കറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ ഖേൽരത്‌ന പുരസ്‌കാരത്തിനും അഞ്ചുപേർ ദ്രോണാചാര്യ പുരസ്‌കാരത്തിനും അർഹരായി. മൂന്നു പേർക്കാണ് ധ്യാൻചന്ദ് പുരസ്‌കാരം. ജനുവരി 9നാണ് പുരസ്‌കാര വിതരണം. ലോകകപ്പിലെ മികച്ച പ്രകടനത്തിനാണ് ഷമിക്ക് പുരസ്‌കാരം. നോമിനേഷൻ പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ കായിക മന്ത്രാലയത്തോട് ബിസിസിഐ പ്രത്യേക അഭ്യർഥന നടത്തിയിരുന്നു.