ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയം; മേല്‍പ്പാലം ആണ് വേണ്ടിയിരുന്നത് : പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ

Jaihind News Bureau
Tuesday, May 20, 2025

 

ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂരിയാട് ഭാഗത്ത് മേല്‍പ്പാലം ആണ് വേണ്ടിയിരുന്നതെന്ന് തുടക്കംതന്നെ നിര്‍ദ്ദേശിച്ചിരുന്നു.

ഇന്നലെ തലനാരിഴ്ക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണം. ഇനി എന്തെങ്കിലും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്ക് ആയിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇവിടെ പാലമാണ് അനുയോജ്യം എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ സംഭവിച്ചത് താല്‍ക്കാലിക പ്രശ്‌നം എന്നാണ് ദേശീയപാതയുടെ അധികൃതര്‍ യോഗത്തില്‍ പറയുന്നത്. നാളെ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് NHAI അറിയിച്ചു. ഇതിനുശേഷം വീണ്ടും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും.