കൊല്ലത്ത് ദേശീയപാത തകര്‍ന്നു; സര്‍വീസ് റോഡ് ഇടിഞ്ഞുതാണു, ഗതാഗതം സ്തംഭിച്ചു

Jaihind News Bureau
Friday, December 5, 2025

നിര്‍മ്മാണം നടക്കുന്ന ദേശീയപാത വീണ്ടും ഇടിഞ്ഞു താണു. കൊല്ലത്താണ് നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയും സര്‍വ്വീസ് റോഡും ഇടിഞ്ഞുതാണത്. സര്‍വ്വീസ് റോഡിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണതോടെ സര്‍വീസ് റോഡ് പാടെ തകര്‍ന്നു. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം.

സ്‌കൂള്‍ ബസ് ഉള്‍പ്പടെയുള്ള നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി കിടക്കുകയാണ്. ശിവാലയ കണ്‍സ്‌ക്ട്രക്ഷന്‍സിനാണ് ദേശീയപാതയുടെ നിര്‍മാണ ചുമതലയുള്ളത്. കടമ്പാട്ടുകോണം – കൊല്ലം സ്‌ട്രെച്ചിലാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് അടിയന്തരമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. ദേശീയ പാത അതോറിറ്റി അധികൃതരില്‍ നിന്ന് വിശദീകരണം തേടാനാണ് നിര്‍ദേശം.