
നാഷണല്‍ ഹെറാള്‍ഡ് കേസിലെ കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുല്‍ ഖര്‍ഗെ. മോദിയും അമിത് ഷായും രാജി വയ്ക്കണം. കേസില്‍ പിഎംഎല്‍എ കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്. കേസിലൂടെ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വേട്ടയാടാനുള്ള ശ്രമം പൊളിഞ്ഞെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായി മനു അഭിഷേക് സിങ്ങ്‌വിയോടെപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഏഴ് വര്‍ഷമായി ഇ.ഡിക്കെതിരായ പോരാട്ടിലാണ് കോണ്‍ഗ്രസെന്നും ഇനിയും പോരാട്ടം തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയും പ്രതികരിച്ചു. പാര്‍ലമെന്റ് വളപ്പിലും പ്രതിപക്ഷം സത്യമേവ ജയതേ എന്ന ബാനറുയര്‍ത്തി പ്രതിഷേധിച്ചു.