സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി കുറ്റപത്രം രാജ്യ വ്യാപക പ്രതിഷേധ ഭാഗമായി സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്ന് പ്രതിഷേധിക്കും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ബിജെപിക്കെതിരായ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പകപോക്കല്‍ രാഷ്ട്രീയമാണ് കേസെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയവേട്ടയുടെ തുടര്‍ച്ചയായ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുവാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെയുള്ള പ്രതികാര നടപടിയില്‍ രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി ഇഡി ഓഫീസുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡല്‍ഹിയില്‍ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് പുറത്താണ് പ്രതിഷേധ പ്രകടനം നടന്നത്.
കേന്ദ്രത്തിന്റെ നീക്കം ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും ലക്ഷ്യം വയ്ക്കാനുള്ള ശ്രമമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനെറ്റ് വിശേഷിപ്പിച്ചു.’രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തന രീതികളേയും അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങളേയും ബിജെപി ഭയപ്പെടുന്നതായും ശ്രീനേറ്റ് ആരോപിച്ചു. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഏപ്രില്‍ 9-ന് കുറ്റപത്രം സമര്‍പ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച അറിയിച്ചു. സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും പുറമേ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിട്രോഡ, സുമന്‍ ദുബെ എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ ഏപ്രില്‍ 25 ന് വാദം കേള്‍ക്കും