ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പേരുമാറ്റം; ഇന്ദിര ഗാന്ധിയുടേയും നർഗീസ് ദത്തിന്‍റേയും പേരുകൾ‌ ഒഴിവാക്കി

Jaihind Webdesk
Tuesday, February 13, 2024

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇന്ദിര ഗാന്ധിയുടേയും നർഗീസ് ദത്തിന്‍റേയും പേരുകൾ‌ ഒഴിവാക്കി കേന്ദ്രസർക്കാർ . നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി മുതൽ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല. 70 ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങൾ‌ വ്യക്തമാക്കിയത്.

മോദി സർക്കാരിന്‍റെ പേര് മാറ്റൽ നടപടി ഇപ്പോൾ ചലച്ചിത്ര അവാർഡ് രംഗത്ത് നടപ്പാക്കിയിരിക്കുകയാണ്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്‍റെയും പേരുകൾ‌ ഒഴിവാക്കി വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്താക്കി. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി മുതൽ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു നര്‍ഗീസ് ദത്തിന്‍റെ പേരിൽ സമ്മാനിച്ചിരുന്നത്. സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം.

ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു നര്‍ഗീസ് ദത്തിന്‍റെ പേരിൽ സമ്മാനിച്ചിരുന്നത്. സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം.  ചലച്ചിത്ര പുരസ്കാരങ്ങളുടെ തുകയിലും സമിതി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നവാഗത സംവിധായകനുള്ള പുരസ്കാര തുക നേരത്തേ സംവിധായകനും നിർമാതാവും പങ്കിടുന്ന പതിവായിരുന്നു. ഇനി മുതൽ സംവിധായകനു മാത്രമാകും തുക ലഭിക്കുക. സിനിമാരംഗത്തു നൽകുന്ന പരമോന്നത പുസ്കാരമായ ബാബാ സാഹിബ് ഫാൽക്കേ പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷത്തിൽനിന്ന് 15 ലക്ഷമായി ഉയർത്തി. മികച്ച സംവിധായകൻ, ചലച്ചിത്രം എന്നിവയ്ക്കു നൽകുന്ന സ്വർണകമലം പുരസ്കാരത്തുക എല്ലാവിഭാഗത്തിലും 3 ലക്ഷം രൂപയാക്കി. രജതകമലം പുരസ്കാരങ്ങള്‍ക്ക് 2 ലക്ഷം രൂപയുമാക്കി പരിഷ്കരിച്ചു.