മോത്തിലാൽ വോറയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം

Jaihind News Bureau
Tuesday, December 22, 2020

ഇന്നലെ അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മോത്തിലാൽ വോറയുടെ സംസ്‌കാരം ഇന്ന് നടക്കും. സ്വദേശമായ ഛത്തീസ്ഗഡിലെ ദുർഗിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

ഇന്നലെ ഡൽഹിയിലെ ഫോർട്ടിസ് സ്‌കോട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബറിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗമുക്തി നേടി.