സിപിഐ സ്ഥാനാർത്ഥി മരിച്ചെന്ന് ബിജെപി മുഖപത്രത്തില്‍ വാർത്ത ; നിയമനടപടിക്കൊരുങ്ങി പാർട്ടി

Jaihind News Bureau
Sunday, March 14, 2021

 

തൃശൂർ : സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രം ജന്മഭൂമിയില്‍ വാര്‍ത്ത. നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായാണ് വാര്‍ത്ത വന്നത്. ഫോട്ടാസഹിതമായിരുന്നു ഇന്നത്തെ ജന്മഭൂമിയുടെ ചരമ പേജിലെ വാർത്ത.  പത്രവാര്‍ത്തക്കെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് സിപിഐ. പാർട്ടി ജില്ലാ നേതൃത്വം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നേതൃത്വം അറിയിച്ചു. അതേസമയം മനഃപൂര്‍വ്വമായല്ല ഇത്തരത്തില്‍ വാര്‍ത്ത വന്നതെന്നാണ് ജന്മഭൂമി അധികൃതരുടെ വിശദീകരണം.