ഇറാന്‍ ജയിലിലടച്ച നര്‍ഗിസ് മൊഹമ്മദിക്ക് സമാധാന നൊബേല്‍

Jaihind Webdesk
Friday, October 6, 2023

ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗിസ് മൊഹമ്മദിക്ക് സമാധാന നൊബേല്‍ പുരസ്കാരം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിനാണ് പുരസ്കാരം. നിലവില്‍ ഇറാനിയന്‍ ഭരണകൂടം നര്‍ഗിസിനെ 31 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്. ഡിഫെന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്റര്‍ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്‍റാണ്.