ഞായറാഴ്ച്ച യൂണിഫോമില്‍ സ്കൂള്‍ കുട്ടികള്‍ : മോദിയുടെ ട്വീറ്റനെ പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍

Jaihind Webdesk
Sunday, March 6, 2022


പുണെ:  പുണെ മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനത്തിനു ശേഷം പൊതു അവധി ദിവസത്തില്‍ യൂണിഫോമുകള്‍ അണിഞ്ഞ സ്കൂൾ കുട്ടികൾക്കൊപ്പം മെട്രോയിൽ യാത്ര നടത്തുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് വൈറലാകുന്നു. ‘ഇന്ന് ഞായറാഴ്ച ഏത് സ്കൂളാണ് പ്രവർത്തിക്കുന്നത്’ എന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് ട്വീറ്റ് ചെയ്തു.

പാഠഭാഗങ്ങൾ തീരാനുള്ളത് കൊണ്ട് ശനിയും ഞായറും പ്രത്യേക ക്ലാസ് ഉണ്ടെന്നായിരുന്നു ചിലരുടെ പരിഹാസ മറുപടി. കുട്ടികളോട് മാസ്ക് ധരിക്കാൻ പറഞ്ഞ പ്രധാനമന്ത്രി മാത്രം മാസ്ക്കില്ലാതെ ഇരിക്കുന്നെന്നും ചിലർ ചൂണ്ടിക്കാട്ടി.

https://twitter.com/srinivasiyc/status/1500361523159773185?t=qW9f1Q-Ed4kJiJEeuujvxw&s=08