പ്രധാനമന്ത്രി കോണ്‍ഗ്രസിനെ തകർക്കാന്‍ ശ്രമിക്കുന്നു: സോണിയാ ഗാന്ധി

Jaihind Webdesk
Thursday, March 21, 2024

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പാർട്ടി മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടുന്ന ബിജെപി, കോൺഗ്രസിനെതിരെ ജനാധിപത്യ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നു. കോൺഗ്രസിന്‍റെ പ്രചാരണത്തെ തകർക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.