നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

JAIHIND TV DUBAI BUREAU
Sunday, December 5, 2021

അബുദാബി : കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ യുഎഇ സന്ദര്‍ശിക്കുമെന്നാണ് സൂചനകള്‍. അബുദാബി ഖസര്‍ അല്‍ ഷാതിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചു. യുഎഇയുടെ സുവര്‍ണ ജൂബിലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങള്‍ അദേഹം കൈമാറി.