രാജ്യത്തിന്റെ സര്‍വ്വമേഖലയും തകര്‍ന്നെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി നിലകൊള്ളുന്നത് അദാനിക്ക് വേണ്ടി മാത്രമെന്നും രാഹുല്‍ വിമര്‍ശിച്ചു. വോട്ട് കൊള്ളക്കെതിരെയും ഭരണഘടന സംരക്ഷണത്തിനായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഏഴാം ദിനത്തില്‍. ബിഹാറില്‍ വന്‍ ജനപിന്തുണയാണ് യാത്രക്ക് ലഭിക്കുന്നത്. യാത്രയില്‍ മുഖ്യമന്ത്രിമാരെയും കൂടുതല്‍ നേതാക്കളെയും പങ്കെടുപ്പിക്കും.
ബിജെപിയുടെ വോട്ട് കൊള്ളയക്കെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പുരോഗമിക്കുന്നത്. ചെറുപ്പക്കാരിലടക്കം വലിയ സ്വാധീനമാണ് യാത്ര ചെയുത്തുന്നത്. 16 ദിവസങ്ങള്‍, 1300 കിലോമീറ്റര്‍ താണ്ടുന്ന ഈ യാത്ര 6 ദിനങ്ങള്‍ പി്ന്നിട്ടപ്പോള്‍ തന്നെ വലിയ വിജയമായി കഴിഞ്ഞുവെന്നാണ് എഐസിസി വിലയിരുത്തല്‍.