നർക്കോട്ടിക് ജിഹാദ് വിഷയം: നിലപാട് മാറ്റിയ മുഖ്യമന്ത്രി കേരളത്തിന് അപമാനമെന്ന് പി.സി ജോര്‍ജ്

Jaihind Webdesk
Thursday, September 23, 2021

കോട്ടയം : നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ 48 മണിക്കൂറില്‍ നിലപാട് മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് അപമാനമെന്ന പിസി ജോര്‍ജ്. പാലാ ബിഷപ്പിന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നതിന് അവകാശവും സ്വാന്ത്ര്യവും ഉണ്ടെന്ന് പറഞ്ഞ പിണറായി ഇന്നലെ നിലപാട് മാറ്റുകയായിരുന്നു.

ബിഷപ്പ് പറഞ്ഞത് മര്യാദകേടാണെന്നും ക്ഷമ പറയണമെന്നുമുള്ള  മുഖ്യമന്ത്രിയുടെ പ്രസ്താവന അബദ്ധജടിലാമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ലൗ ജിഹാദ് നടത്തുന്നവരെല്ലാം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയി രജിസ്റ്റര്‍ ചെയ്തിട്ടല്ല മതം മാറുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റുകയാണ്. ഇത് അറിയാത്ത ആളാണോ മുഖ്യമന്ത്രിയെന്നും പി.സി ജോര്‍ജ് ചോദിച്ചു.