നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസില്‍ ഇന്ന് വിധി പറയും. നന്തന്‍കോട് സ്വദേശി കേഡല്‍ ജിന്സണ് രാജയാണ് കേസിലെ പ്രതി. 2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന് പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്.
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തോടുള്ള കേദല്‍ ജിന്സന് രാജയുടെ പകയെന്നാണ് കേസ്. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ ചുട്ടുകരിച്ച പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്.