കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ യാത്രയായി

Jaihind Webdesk
Saturday, May 15, 2021

തിരുവനന്തപുരം : കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കാന്‍സറിനെതിരായ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. കാന്‍സര്‍ പിടിമുറുക്കുമ്പോഴും പ്രതീക്ഷയുടേയും അതിജീവനത്തിന്‍റെയും സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന ചിന്ത നന്ദു പകര്‍ന്നുനല്‍കിയത് നിരവധി പേര്‍ക്കാണ്.