ക്രമസമാധാന പ്രശ്‌നം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട്; എന്‍എസ്എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ചു


എന്‍എസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. സ്പീക്കറുടെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പാളയം മുതല്‍ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്. കേസ് എഴുതി തള്ളാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് തീരുമാനിച്ചിരുന്നു. എന്‍എസ്എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വിവരം. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എഴുതി തള്ളിയത്.

Comments (0)
Add Comment