എന്‍ഡിഎയ്ക്ക് വന്‍ തിരിച്ചടി; പത്രിക തള്ളിയതില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Jaihind News Bureau
Monday, March 22, 2021

Kerala-High-Court

കൊച്ചി : എന്‍ഡിഎയ്ക്ക്  കനത്ത തിരിച്ചടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗുരുവായൂര്‍, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചിരുന്നത്. പത്രിക തള്ളിയതോടെ വലിയ പ്രതിസന്ധിയാണ് എന്‍ഡിഎയ്ക്ക് ഉണ്ടായിരിക്കുന്നത്.