നാഗാലാന്‍ഡ് വെടിവെപ്പ്: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് അമിത് ഷാ; കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി : നാഗാലാന്‍ഡ് വെടിവെപ്പ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. നാഗാലാന്‍ഡിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അമിത് ഷാ പറഞ്ഞു. അതേ സമയം ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

‘തീവ്രവാദികളുടെ നീക്കം നടക്കുന്നുവെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 21 കമാന്‍ഡോകള്‍ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം അവിടെ എത്തി. നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ട് പോയി. തുടര്‍ന്ന് അതില്‍ തീവ്രവാദികളാണെന്ന സംശയത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു’ – അമിത് ഷാ പറഞ്ഞു.

ഇത്തരം നിർഭാഗ്യകരമായ സംഭങ്ങൾ അവസാനിപ്പിക്കാൻ എല്ലാ ഏജൻസികൾക്കും നിർദേശം നൽകിയതായും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. അതേ സമയം ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്‌സഭയിൽ നിന്നും ഇറങ്ങിപ്പോയി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭയും രാജ്യസഭയും പല തവണ പ്രക്ഷുബ്ധമായി.

Comments (0)
Add Comment