തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണ വേട്ടയുമായി ബന്ധപ്പെട്ട് ദുരൂഹത വർധിക്കുന്നു. യു.എ.ഇ കോൺസിലേറ്റിലെ മുൻ ജീവനക്കാരുടെ മേൽ കുറ്റം ചുമത്തി ഭരണത്തിലെ ഉന്നതരെ രക്ഷിക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസും സി.പിഎമ്മിലെ ഉന്നതർക്കും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയരുകയാണ്.
ദുരൂഹത വർധിക്കുന്ന സാഹചര്യത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് പിസി വിഷ്ണുനാഥ്.
മാഫിയകളുടെ ഇടത്താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് എൻകെ പ്രേമചന്ദ്രൻ.
അതേസമയം, യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പിടിയിലായ സരിത്തിന്‍റെ മൊഴി. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നല്‍കി. ചോദ്യം ചെയ്യൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിൽ തുടരുന്നു