മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനെതിരെ ഇ.ഡി അയച്ച സമന്‍സില്‍ തുടര്‍നടപടി ഇല്ലാതായതോടെ പ്രതിരോധത്തിലായി ബിജെപിയും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് തുടര്‍നടപടി തടഞ്ഞതെന്ന ആരോപണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സിപിഎം നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
ഇപ്പോഴും സമന്‍സ് കൈപ്പറ്റിയിട്ടുണ്ട് എന്ന തരത്തില്‍ യാതൊരു പ്രതികരണവും നടത്താന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. അതിനാല്‍ തന്നെ എന്ത് നിലപാടെടുക്കണമെന്നറിയാതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മൗനത്തിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിനെ വെട്ടിലാക്കി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണം. വസ്തുതകളില്ലാതെ നോട്ടീസ് അയച്ച്് ഇ.ഡി യെ വിട്ട് വിരട്ടാന്‍ നോക്കിയിട്ടും നടന്നില്ല എന്ന് കണ്ടപ്പോഴാണ് സമന്‍സ് അയച്ചത് എന്നായിരുന്നു എം.എ ബേബിയുടെ പ്രതികരണം. സമന്‍സ് കൈപ്പറ്റിയിട്ടുണ്ടെന്ന് സംബന്ധിച്ച് മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും മൗനം തുടരുമ്പോഴാണ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. ഇതോടു കൂടി പ്രതിരോധത്തിലാവുകയാണ് ഇടത് സര്‍ക്കാര്‍. സിപിഎം-ബിജെപി എന്നത് അപ്രഖ്യാപിത പാര്‍ട്ടിയെന്ന് കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പരിഹസിച്ചിരുന്നു.