റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിന് ശിക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം

Jaihind Webdesk
Tuesday, May 7, 2019

മ്യാന്‍മറില്‍ ഏഴുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ ലേഖകരായ വാ ലോൺ, ക്യാവ് സോവൂ  എന്നിവരെയാണ് വിട്ടയച്ചത്. റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിനാണ് ഇരുവരും മ്യാന്‍മറില്‍ ശിക്ഷിക്കപ്പെട്ടത്.  റിപ്പോര്‍ട്ടിന് ഇരുവര്‍ക്കും കഴിഞ്ഞ ഏപ്രിലില്‍ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിരുന്നു.

ഇവരുടെ മോചനത്തിനായി രാജ്യാന്തരതലത്തില്‍ കടുത്ത സമ്മര്‍ദമുയരുന്നതിനിടെയാണ് മ്യാന്‍മര്‍ പ്രസിഡന്‍റ് വിന്‍ മെയ്ന്‍റ് ഇരുവരെയും വിട്ടയക്കാന്‍ ഉത്തരവിട്ടത്.  ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന് ആരോപിച്ച് 2017 ഡിസംബറിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.