ബിജെപിക്കും ആർഎസ്എസിനുമെതിരായ പോരാട്ടമാണെന്‍റെ ജീവിതം: രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, May 15, 2022

ഉദയ്പുർ: ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പോരാട്ടമാണ് തന്‍റെ ജീവിതമെന്ന് രാഹുല്‍ ഗാന്ധി ചിന്തന്‍ ശിവിറില്‍. ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതിനാല്‍ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണം. വിയര്‍പ്പൊഴുക്കണമെന്നും ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്‍റെ മുന്നോട്ടുപോക്കിന് കര്‍മപദ്ധതി തയാറാണ്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും പരിചയസമ്പന്നരെ മാറ്റിനിര്‍ത്തില്ലെന്നും ചിന്തന്‍ ശിവിറിന്‍റെ സമാപനസമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു.