എം.വി വിനീത പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ്

Jaihind Webdesk
Saturday, May 28, 2022

 

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയന്‍റെ അറുപത് വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. വീക്ഷണം ദിനപത്രത്തിന്‍റെ തൃശൂർ ബ്യൂറോ ചീഫ് എം.വി വിനീതയാണ് സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. 78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാതൃഭൂമിയിലെ എം.പി സൂര്യദാസിനെയാണ് വിനീത തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 3001 ൽ 1515 വോട്ടുകൾ നേടിയാണ് വിനീത വിജയം ഉറപ്പിച്ചത്.