‘രാഷ്ട്രീയ തറവേല, വിസിയെ അധിക്ഷേപിക്കുന്നത് ശരിയല്ല’; ഗവർണർക്കെതിരെ എം.വി ജയരാജന്‍

Jaihind Webdesk
Saturday, August 20, 2022

കണ്ണൂർ: കേരള ഗവർണർക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗവർണർ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാളും തരം താണുപോയെന്ന് എം വി ജയരാജൻ. ചാൻസിലർ എന്ന അധികാരത്തിന്‍റെ ഗർവിൽ നിയമാനുസൃതമായി നിയമിക്കപ്പെട്ട വിസിയെ ഗവർണർ അധിക്ഷേപിക്കുന്നത് ശരിയല്ല. ഗവർണറുടേത് രാഷ്ട്രീയ തറവേലയാണെന്നും എം.വി ജയരാജൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു;