എംവി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി സ്വപ്‌ന സുരേഷ്

Jaihind Webdesk
Wednesday, December 27, 2023


സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കണ്ണൂരിലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നല്‍കിയ കേസിലാണ് ഹാജരായത്. വിജേഷ് പിള്ളയ്‌ക്കൊപ്പം ഗൂഢാലോചന നടത്തി എംവി ഗോവിന്ദനെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.