ന്യൂഡല്‍ഹി: ബിഹാറിലെ മുസഫർപൂരിൽ നിന്നുള്ള സിറ്റിംഗ് ബിജെപി എംപി അജയ് നിഷാദ് കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമെന്ന് അജയ് നിഷാദ് പ്രതികരിച്ചു. ബിജെപിയുടെ വഞ്ചന തന്നെ ഞെട്ടിച്ചു. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനായാണ് താന്‍ പാർട്ടി അംഗത്വം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസാഫര്‍പൂരില്‍ നിന്നും നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അജയ് നിഷാദ് വിജയിച്ചത്. 2019 ല്‍ അജയ് നിഷാദ് തോല്‍പ്പിച്ച രാജ് ഭൂഷണ് ചൗധരിയാണ് ഇത്തവണ മുസാഫര്‍പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഇതിൽ പ്രതിഷേധിച്ചാണ് അജയ് നിഷാദ് ബിജെപി വിട്ടത്. മുസാഫിര്‍പുരിൽ നിന്നുള്ള പാർലമെൻറ് അംഗത്വവും അജയ് നിഷാദ് രാജിവെച്ചു. ബിജെപി രാഷ്ട്രീയ വ്യാപാരികളുടെ ഇടമായി മാറുന്നതായി അജയ് നിഷാദ് ആരോപിച്ചു.
Respected @JPNadda ji, shocked by the betrayal of @BJP4India, I resign from all posts and primary membership of the party.
आदरणीय @JPNadda जी, @BJP4India के द्वारा छल किये जाने से छुब्ध होकर मैं पार्टी के सभी पद के साथ प्राथमिक सदस्यता से इस्तीफ़ा देता हूँ।@BJP4Bihar— Ajay Nishad (@NishadSri) April 2, 2024