ഉത്തരവിന്‍റെ അന്തസത്ത പാലിച്ചില്ല ; വനംകൊള്ളയില്‍ ഉദ്യോഗസ്ഥ വീഴ്ച സമ്മതിച്ച് മന്ത്രി ശശീന്ദ്രന്‍

Jaihind Webdesk
Saturday, June 12, 2021

തിരുവനന്തപുരം : മുട്ടില്‍ വനംകൊള്ളയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച സമ്മതിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍. ഉത്തരവിലെ പാകപ്പിഴ കളക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഉത്തരവിന്റെ അന്തസത്ത ഉദ്യോഗസ്ഥര്‍ പാലിച്ചില്ല. കേസില്‍ പങ്കുള്ളവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. ധനേഷ് കുമാറിനെതിരായ നടപടി ഉദ്യോഗസ്ഥരെ തിരുത്താനുള്ള സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വനംകൊള്ളയില്‍ മന്ത്രി ശശീന്ദ്രൻ മുൻ മന്ത്രിമാരെ പഴിചാരിയതില്‍  അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. വനംകൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി മന്ത്രിമാർക്കെതിരെ അടക്കം ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ വിഷയം വിശദമായി ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനിച്ചു.  അതേസമയം റവന്യൂ ഭൂമിയിലെ മരംമുറി ഉത്തരവ് എൽഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്.